 
വടക്കാഞ്ചേരി: വടക്കാഞ്ചേരി പുഴയിൽ വെള്ളം കെട്ടി നിറുത്തുന്നതിനായി കുമ്മായച്ചിറ കെട്ടുന്ന പ്രവൃത്തികൾ പൂർത്തിയായി. മണ്ണ് നിറച്ച ചാക്കുകൾ നിരത്തിയാണ് ചിറ കെട്ടിയിട്ടുള്ളത്. ചിറ കെട്ടാത്തത് മൂലം വടക്കാഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു. ഇതിനെതിരെ കോൺഗ്രസും ബി.ജെ.പിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ പുഴയുടെ കൈവരികളുടെ നിർമ്മാണം പൂർത്തികരിക്കേണ്ടതിനാലാണ് ചിറ കെട്ടാൻ വൈകിയതെന്ന് അധികൃതർ അറിയിച്ചു. വാഴാനിയിൽ നിന്നുള്ള വെള്ളം വരും ദിവസങ്ങളിൽ വടക്കാഞ്ചേരി പുഴയിലെത്തും.