
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയെ ഇന്ന് തിരഞ്ഞെടുക്കും. 38 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. 37 പേരെ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടുമായി രാവിലെ ദേവസ്വം ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. വിജയിക്കുന്ന അപേക്ഷകരുടെ പേരുകളിൽ നിന്ന് നറുക്കെടുത്ത് അടുത്ത മാസം ഒന്നുമുതൽ ആറുമാസത്തേക്കുള്ള മേൽശാന്തിയെ നിശ്ചയിക്കും. ഉച്ചപ്പൂജ കഴിഞ്ഞ് നടതുറന്ന ശേഷം നമസ്‌കാരമണ്ഡപത്തിൽ മേൽശാന്തി ജയപ്രകാശ് നമ്പൂതിരി നറുക്കെടുക്കും.