meeting
എസ്.എൻ.ഡി.പി കക്കാട് ശാഖാ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: എസ്.എൻ.ഡി.പി കക്കാട് ശാഖാ വാർഷിക പൊതുയോഗം യുണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഷൈല ജോഷി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. ബീന രവീന്ദ്രൻ, വി.വി. സുബ്രഹ്മണ്യൻ, അനിൽ തോട്ടവീഥി, മഹിളരവി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മഹിള രവി (പ്രസി.) ബീന രവീന്ദ്രൻ (വൈസ് പ്രസിഡന്റ്), ഷൈല ജോഷി (സെക്രട്ടറി), യൂണിയൻ കമ്മിറ്റി വി.എസ്. ജയൻ (യൂണിയൻ പ്രതിനിധി).