meeting
ആർ.എൽ.വി രാമകൃഷ്ണനെ ചാലക്കുടി റസിഡന്റ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ ട്രസ്റ്റ് പ്രസിഡന്റ് പോൾ പാറയിൽ ആദരിക്കുന്നു.

ചാലക്കുടി: സംഗീത നാടക അക്കാഡമിയുടെ അവാർഡ് ജേതാവ് ഡോ. ആർ.എൽ.വി രാമകൃഷ്ണനെ ചാലക്കുടി റസിഡന്റ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. പ്രസിഡന്റ് പോൾ പാറയിൽ അദ്ധ്യക്ഷനായി. സെക്രട്ടറി പി.ഡി. ദിനേശ്, ലൂവീസ് മലപ്പുറം, കെ.കെ. കുഞ്ഞുമോൻ, അലക്‌സ് ചിറപ്പണത്ത്, ടി. അച്യുതമേനോൻ തുടങ്ങിയവർ സംസാരിച്ചു.