 
കയ്പമംഗലം: അകാലത്തിൽ പൊലിഞ്ഞ മണപ്പുറത്തിന്റെ ഗായകനും സംഗീത സംവിധായകനും കീബോർഡ് ആർട്ടിസ്റ്റുമായ സതീഷ് ബാബുവിന് നാടിന്റെ അന്ത്യാഞ്ജലി. മതിലകം പുന്നക്കബസാർ റാക്ക് ഓഡിറ്റോറിയത്തിൽ നടന്ന സതീഷ് ബാബു അനുസ്മരണ സമ്മേളനം കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഇ.ജി. സുരേന്ദ്രൻ അദ്ധ്യക്ഷനായി.
എ.വി. സതീഷ് സതീഷ് ബാബു അനുസ്മരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം കെ.എസ്. ജയ സമ്മാനദാനം നിർവഹിച്ചു. മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, വൈസ് പ്രസിഡന്റുമാരായ വി.എസ്. രവീന്ദ്രൻ, സായിദ മുത്തുക്കോയ തങ്ങൾ, സംഘാടക സമിതി ജനറൽ കൺവീനർ കെ.കെ. സച്ചിത്ത്, ട്രഷറർ പി.എസ്. സജീവൻ, ഇ.കെ. ബിജു, യു.കെ. സുരേഷ് കുമാർ, അഫ്‌സൽ കെൻസ് എന്നിവർ സംസാരിച്ചു.
സതീഷ് ബാബുവിന്റെ സ്മരണാർത്ഥം അഖില കേരള അടിസ്ഥാനത്തിൽ നടത്തിയ സംഗീത സ്റ്റാർ സിംഗർ മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെയും സംഗീത നിശയും നടന്നു. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ മത്സരത്തിന്റെ ഫല പ്രഖ്യാപനം നടത്തി. ഹരിതം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ചികിത്സാ ധനസഹായ വിതരണവും നടത്തി.