കൊടുങ്ങല്ലൂർ: അസംഘടിത മേഖലയിലെ മുഴുവൻ തൊഴിലാളികളെയും മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ പങ്കെടുപ്പിക്കാൻ ജനറൽ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം തീരുമാനിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എ. വർഗീസ് മാസ്റ്റർ അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി എ.എസ്. സിദ്ധാർത്ഥൻ, ഏരിയ സെക്രട്ടറി പി.എ. സുധീർ, ടി.കെ. സഞ്ജയൻ, അലീമ റഷീദ് എന്നിവർ സംസാരിച്ചു.