പുതുക്കാട്: കൊടകര ബ്ലോക്കിന്റെ പഞ്ചായത്ത് വർക് നിയർ ഹോം എന്ന ആശയത്തോടെ സ്ത്രീകൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന 'ഷീ വർക്‌സ് സ്‌പേസ്'പദ്ധതിക്കു ഒരു കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു. ബഡ്ജറ്റ് പ്രസംഗങ്ങളുടെ മറുപടി പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.