 
മതിലകം: മതിലകം പഞ്ചായത്തിന്റെ ധിക്കാരപരമായ നടപടികൾ ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് പെൺപിളൈ ഒരുമൈ നേതാവ് ജി. ഗോമതി. മതിലകം ബീച്ച് റോഡ് വികസനവുമായി ബന്ധപ്പെട്ട് കടയുടമകളുടെ പുനരധിവാസവും പഴയ റോഡ് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മതിലകം ആക്‌ഷൻ കൗൺസിൽ സംഘടിപ്പിച്ച ബ്ലാക്ക് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അടക്കം മതിലകം പള്ളി വളവിൽ നിന്നാരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് കുറച്ചകലെ പൊലീസ് തടഞ്ഞു. ബൾക്കീസ് ബാനു അദ്ധ്യക്ഷയായി. ഷിബു വർഗീസ്, റഷീദ് മംഗലംപുള്ളി, വാസിർ, റഷീദ് റഹ്മാൻ, ക്ലീറ്റസ്, അബ്ദുൾ ഹൈ, പി.എ. കുട്ടപ്പൻ, ഹർഷാദ് എന്നിവർ സംസാരിച്ചു.