പുതുക്കാട്: ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതോടെ സിഗ്‌നൽ ജംഗ്ഷനിൽ മേൽപ്പാലം തന്നെ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ഗ്രാമപഞ്ചായത്ത് ഭരണസമിതി പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്തിന് നിവേദനം നൽകി. പൊതുപ്രവർത്തകരായ ജോയ് മഞ്ഞളി, വിജു തച്ചംകുളം എന്നിവരാണ് ഗ്രാമ പഞ്ചായത്ത്് അധികൃതർക്ക് നിവേദനം നൽകിയത്. നിലവിൽ നിർമ്മിക്കാനുദേശിച്ച അടിപ്പാതകൊണ്ട് പുതുക്കാട് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും പരിഹാരമാവില്ലെന്നും മേൽപ്പാലം തന്നെ നിർമ്മിക്കണമെന്നുമാണ് ആവശ്യം.