വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭ കൗൺസിൽ യോഗത്തിൽ 140 പേർക്ക് ലൈഫ് ഭവന പദ്ധതിയിലൂടെ വീട് അനുവദിച്ചുകൊണ്ടുള്ള ഡി.പി.ആർ അംഗീകരിച്ചു. ലൈഫ് ഭവനപദ്ധതി പ്രകാരം ഇതിനകം 1350 പേർക്കാണ് വീട് അനുവദിച്ചിട്ടുള്ളത്. അമൃത് സിറ്റി വാട്ടർ ആക്ഷൻ പ്ലാൻ വാട്ടർ സപ്ലൈ പ്രൊജക്ടായി കേരള ജല അതോറിറ്റി അസി.എൻജിനീയറിൽ നിന്നും ലഭിച്ച പ്രപ്പോസൽ അംഗീകരിച്ചു. പട്ടികജാതി, പട്ടിക വകുപ്പിന്റെ കീഴിൽ താതാക്കാലികാടിസ്ഥാനത്തിൽ തുടങ്ങുന്ന ഡിസ്പൻസറികൾ തുടർന്നു കൊണ്ടുപോകുന്നതിനും ഡിസ്പൻസറികൾ നഷ്ടപ്പെടാതിരിക്കാനും തസ്തിക നിർമ്മാണം നടത്തിക്കൊണ്ട് ആയുഷ് വകുപ്പ് ഏറ്റെടുക്കണമെന്ന നിർദ്ദേശം സർക്കാരിനു നൽകാനും കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.