vetinary
മൃഗസംരക്ഷണ വകുപ്പ് വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കുള്ള ആട്ടിൻകുട്ടികളെ വിതരണം നടത്തിയപ്പോൾ.

വെള്ളാങ്ങല്ലൂർ: മൃഗസംരക്ഷണ വകുപ്പ് വെള്ളാങ്കല്ലൂർ പഞ്ചായത്തിൽ നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കുള്ള ആട്ടിൻകുട്ടി വിതരണ പദ്ധതി വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് ഉദ്ഘാടനം ചെയ്തു. രണ്ട് മലബാറി പെൺ ആട്ടിൻകുട്ടികളും ആരോഗ്യരക്ഷാ മരുന്നുകളും ഫാം ഉപകരണങ്ങളുമാണ് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തത്. വെള്ളാങ്ങല്ലൂർ മൃഗാശുപത്രി പരിസരത്തു നടന്ന ചടങ്ങിൽ ഷറഫുദ്ദീൻ, സിന്ധു ബാബു, ഡോ. അജിത് ബാബു, എസ്.കെ. റഷീദ എന്നിവർ സംബന്ധിച്ചു.