കുന്നംകുളം: നാഗലശ്ശേരി പഞ്ചായത്തിൽ അനധികൃത മണ്ണ് ഖനനത്തിനിടെ ജെ.സി.ബിയും ടിപ്പറും ചാലിശ്ശേരി പൊലീസ് പിടികൂടി. നാഗലശ്ശേരി പഞ്ചായത്തിൽ മൈലാഞ്ചിക്കാട് ഭാഗത്ത് നിന്നാണ് ജെ.സി.ബിയും ടിപ്പറും ചാലിശ്ശേരി പൊലീസ് പിടികൂടിയത്. ടിപ്പർ ലോറിയും മണ്ണ് മാന്തിയന്ത്രവും ചാലിശ്ശേരി എസ്.എച്ച്.ഒ വിനു, സബ് ഇൻസ്‌പെക്ടർ അനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പിടികൂടിയത്. പിടിച്ചെടുത്ത വാഹനങ്ങൾ ചാലിശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിച്ച് തുടർ നടപടികൾക്കായി ജിയോളജി വകുപ്പിന് കൈമാറി. പൊതു ഒഴിവ് ദിനങ്ങളിലും രാത്രികാലങ്ങളിലും ടിപ്പറുകളും ജെ.സി.ബികളും കൂട്ടമായെത്തി കുന്നുകൾ ഇടിച്ച് പറമ്പാക്കുന്ന അനധികൃത പ്രവർത്തനം വ്യാപകമാണെന്ന് നാട്ടുകാർ പറഞ്ഞു.