
തൃശൂർ : വനിതാ എഴുത്തുകാരുടെ കൃതികളെ കൂടുതൽ പേരിലേക്ക് എത്തിക്കുക ലക്ഷ്യത്തിൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷീ ദ് പീപ്പിൾ സംഘടനയുടെ പ്രഥമ സാഹിത്യ പുരസ്‌കാരത്തിന് സാറാ ജോസഫിന്റെ ബുധിനി എന്ന നോവൽ അർഹമായി. 50,000 രൂപയുടേതാണ് അവാർഡ്. സാറാ ജോസഫിന്റെ മകൾ സംഗീത ശ്രീനിവാസനാണ് ബുധിനി ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തത്.