പടിഞ്ഞാറെ ചാലക്കുടി: പിഷാരിക്കൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി നാളെ ആഘോഷിക്കും. ആറാട്ടുപുഴ ദേവസംഗമത്തിന് പോയ പൂരം പുറപ്പാട് ഇന്ന് വൈകീട്ട് തിരിച്ചെത്തും. ക്ഷേത്രാങ്കണത്തിൽ ഭഗവതിയെ സ്വീകരിക്കും. തുടർന്ന് കൊടിക്കൽ പറയും ബ്രാഹ്മണിപ്പാട്ടും നടക്കും. താലപ്പൊലി ദിനത്തിൽ രാവിലെ 3 ആനയോട് കൂടി കാഴ്ച ശീവേലി, മേളം, രാത്രി 9ന് വിളക്ക് എഴുന്നള്ളിപ്പ് എന്നിവയാണ് പ്രധാന ചടങ്ങുകൾ.