കൊടുങ്ങല്ലൂർ: ചന്തപ്പുര കോട്ടപ്പുറം ബൈപാസിൽ വഴി വിളക്കുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അയ്യാരിൽ അബ്ദുൾ ലത്തീഫ് സ്മൃതി കൂട്ടായ്മ നടത്തുന്ന സത്യഗ്രഹത്തിൽ 58ാം ദിവസത്തെ സമരത്തിൽ ഐക്യദാർഢ്യവുമായി എൻ.എസ്.എസ് ലോകമലേശ്വരം ടൗൺ കരയോഗം പങ്കുചേർന്നു. വനിതാ സമാജം പ്രസിഡന്റ് പുഷ്‌കല വേണുരാജ് അദ്ധ്യക്ഷയായി. കരയോഗം വൈസ് പ്രസിഡന്റ് കെ.ജി. ശശിധരൻ ഉദ്ഘാടനം ചെയ്തു. സി. രാധാകൃഷ്ണ മേനോൻ, വിജയകുമാർ കണ്ണാടിപറമ്പിൽ, യു. വിജയൻ, കെ.പി. ബാബു , രാഖി ഗീരീഷ്, പാർവതി മനോജ്, രേണുക ശശിധരൻ, ഈശ്വരി ടീച്ചർ എന്നിവർ സംസാരിച്ചു.