
കൊടുങ്ങല്ലൂര്‍: അഴീക്കോട് ജെട്ടിക്ക് സമീപം നമ്പൂരിമഠത്തില്‍ പരേതനായ മുഹമ്മദിന്‍റെ ഭാര്യയും, എറിയാട് കറുകപ്പാടത്ത് വേടിയില്‍ അബ്ദുവിന്‍റെ മകളുമായ റാബിയ (റാബു ടീച്ചര്‍ - 77) നിര്യാതയായി. അഴീക്കോട് ഇര്‍ഷാദുല്‍ മുസ്ലിമീന്‍ സ്കൂളിലെ റിട്ട. അദ്ധ്യാപികയായിരുന്നു. മക്കള്‍: താജുദ്ദീന്‍ (അബുദാബി), നജുമുദ്ദീന്‍ (ഖത്തര്‍), റജീന, പരേതയായ സാജിത. മരുമക്കള്‍: അബ്ദുള്‍സലാം, സിദ്ദിഖ്, സെമിത, ബനാസിറ. ഖബറടക്കം വ്യാഴാഴ്ച്ച രാവിലെ എട്ടിന് അഴീക്കോട് പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍.