gur

ഗുരുവായൂർ: ഡോ.വി.കെ.വിജയൻ, മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ എന്നിവരെ ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് സർക്കാർ നോമിനേറ്റ് ചെയ്തു. തൃശൂർ വേലൂർ സ്വദേശിയായ വിജയൻ സി.പി.എം പ്രതിനിധിയാണ്. ഇദ്ദേഹം ചെയർമാനായേക്കുമെന്നാണ് വിവരം. ചെങ്ങറ സുരേന്ദ്രൻ സി.പി.ഐ പ്രതിനിധിയാണ്. അഞ്ചുപേരുടെ ഒഴിവിലേക്കാണ് രണ്ടു പേരെ നോമിനേറ്റ് ചെയ്ത് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.