കയ്പമംഗലം: സിൽവർലൈൻ പദ്ധതി ദീർഘവീക്ഷണത്തോടെയുള്ള സംസ്ഥാനത്തിന്റെ സർവതോന്മുഖമായ വികസനത്തിന് സഹായകരമാണെന്ന് ആം ആദ്മി പാർട്ടി ഡെമോക്രാറ്റിക് മൂവ്‌മെന്റ് സംസ്ഥാന ചെയർമാൻ ബാബുരാജ് താണിയത്ത് സംസ്ഥാനസമിതി യോഗത്തിൽ അഭിപ്രായപ്പെട്ടു. ഏപ്രിൽ 23ന് തൃശൂരിൽ സംസ്ഥാന കൺവെൻഷൻ നടത്താൻ യോഗം തീരുമാനിച്ചു. കൺവീനർ ദാമോദരൻ കണ്ടല്ലൂർ, കോർ കമ്മിറ്റി അംഗങ്ങളായ അബ്ദുൾ കനിയ, സി.എസ്. അനിൽകുമാർ, ടി.കെ. ബീന എന്നിവർ പങ്കെടുത്തു.