m
പെരിഞ്ഞനം എസ്.എൻ.ജി.എം എൽ.പി.സ്‌കൂളിൽ 94ാം വാർഷികാഘോഷം ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കുന്നു.

കയ്പമംഗലം: പെരിഞ്ഞനം എസ്.എൻ.ജി.എം എൽ.പി സ്‌കൂളിൽ 94-ാം വാർഷികാഘോഷവും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രഅയപ്പും പൂർവ വിദ്യാർത്ഥി സംഗമവും നടന്നു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനിത മോഹൻദാസ് അദ്ധ്യക്ഷയായി. വലപ്പാട് എ.ഇ.ഒ: കെ.ബി. ബീനയെയും പൂർവ അദ്ധ്യാപകരെയും വന്ദ്യ വയോധികരെയും ചടങ്ങിൽ ആദരിച്ചു.

ചലച്ചിത്ര സംവിധായകൻ പി.കെ. ബിജു മുഖ്യാതിഥിയായി. വിരമിക്കുന്ന പ്രധാന അദ്ധ്യാപിക സി.ആർ. സരസ, സീനിയർ അദ്ധ്യാപിക കെ. ഉഷാകുമാരി എന്നിവർ മറുപടി പ്രസംഗം നടത്തി. കെ.എ. കരീം, സെൽവപ്രകാശ്, റസിയ, വി.കെ. രാജേന്ദ്ര ബാബു, രതീഷ രാജീവ്, കെ.എസ്. ബിസിനി, രഘുരാമത്ത്, വി.കെ. സദാനന്ദൻ, ടി.എസ്. സിബി എന്നിവർ സംസാരിച്ചു. തുടർന്ന് പൂർവ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.