pooram

ചേർപ്പ്: ആറാട്ടുപുഴ പൂരം അടുത്ത വർഷം ഏപ്രിൽ 3 ന്. ദേവീദേവന്മാർ ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷമാണ്, ആറാട്ടുപുഴ ശാസ്താവിന്റെ ജ്യോതിഷകൻ ആറാട്ടുപുഴ കണ്ണനാംകുളത്ത് കളരിക്കൽ ജൻജിത്ത് പണിക്കർ അടുത്ത വർഷത്തെ പൂരത്തിന്റെ തിയതി ഗണിച്ച് നിശ്ചയിച്ചത്. നിശ്ചയിച്ച പൂരം തിയ്യതി ആറാട്ടുപുഴ ദേവസ്വം അധികാരി വിളംബരം ചെയ്തു. ഭക്തജനങ്ങളുടെ അകമ്പടിയോടെ തേവരുടെ മടക്ക യാത്രയും ഭക്തിനിർഭരമായി. ഇന്നലെ അതിർത്തികളിലൂടെയുള്ള ഗ്രാമ ബലിക്ക് ശേഷം 1440ാംആറാട്ടുപുഴ പൂരത്തിന് ക്ഷേത്രത്തിൽ കൊടിയിറങ്ങി.

കൂ​ട്ടി​യെ​ഴു​ന്ന​ള്ളി​പ്പി​ൽ​ 46​ ​ആ​ന​കൾ

ചേ​ർ​പ്പ്:​ ​ആ​റാ​ട്ടു​പു​ഴ​ ​പൂ​രം​ ​കൂ​ട്ടി​യെ​ഴു​ന്ന​ള്ളി​പ്പ് ​ന​യ​നാ​ന​ന്ദ​ക​ര​മാ​യി.​ ​ഇ​ന്ന​ലെ​ ​ദേ​വ​മേ​ള​യ്ക്ക് ​നെ​ടു​നാ​യ​ക​ത്വം​ ​വ​ഹി​ക്കു​ന്ന​ ​തൃ​പ്ര​യാ​ർ​ ​തേ​വ​ർ​ ​കൈ​ത​വ​ള​പ്പി​ൽ​ ​എ​ത്തു​ക​യും​ ​പ​ല്ലി​ശ്ശേ​രി​ ​സെ​ന്റ​ർ​ ​മു​ത​ൽ​ ​കൈ​ത​വ​ള​പ്പ് ​വ​രെ​ ​പ​തി​നൊ​ന്ന് ​ആ​ന​ക​ളു​ടെ​ ​അ​ക​മ്പ​ടി​യോ​ടെ​ ​പ​ഞ്ച​വാ​ദ്യ​ത്തി​ന്റെ​ ​നാ​ദ​മ​ധു​രി​മ​യി​ൽ​ ​എ​ഴു​ന്ന​ള്ളി​പ്പ് ​ആ​രം​ഭി​ക്കു​ക​യും​ ​ചെ​യ്തു.​ ​തു​ട​ർ​ന്ന് 21​ ​ആ​ന​ക​ളു​ടെ​യും​ ​പാ​ണ്ടി​മേ​ള​ത്തോ​ടെ​യും​ ​തേ​വ​രു​ടെ​ ​ഇ​ട​തു​വ​ശ​ത്ത് ​ചാ​ത്ത​ക്കു​ടം​ ​ശാ​സ്താ​വി​നോ​ടൊ​പ്പം​ ​ഊ​ര​ക​ത്ത​മ്മ​തി​രു​വ​ടി​യും​ ​വ​ല​തു​ഭാ​ഗ​ത്ത് ​ചേ​ർ​പ്പ് ​ഭ​ഗ​വ​തി​യും​ ​അ​ണി​നി​ര​ന്നു.​ ​വൈ​കു​ണ്ഠ​ത്തി​ൽ​ ​അ​ന​ന്ത​ശാ​യി​യാ​യ​ ​സാ​ക്ഷാ​ൽ​ ​മ​ഹാ​വി​ഷ്ണു​ ​ല​ക്ഷ്മീ​ദേ​വി​യോ​ടും​ ​ഭൂ​മി​ദേ​വീ​യോ​ടും​ ​കൂ​ടി​ ​വി​രാ​ജി​ക്കു​ക​യാ​ണെ​ന്ന​ ​സ​ങ്ക​ൽ​പ​വു​മാ​യി​ ​ഐ​തി​ഹ്യ​പൂ​ർ​ണ​മാ​യ​ ​കൂ​ട്ടി​എ​ഴു​ന്ന​ള്ളി​പ്പ് ​ഭ​ക്തി​ചൈ​ത​ന്യ​മാ​യി.​ 46​ ​ആ​ന​ക​ൾ​ ​എ​ഴു​ന്ന​ള്ളി​പ്പി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​മ​ന്ദാ​രം​ക​ട​വി​ൽ​ ​ആ​റാ​ട്ട് ​ന​ട​ത്തി​ ​ദേ​വീ​ദേ​വ​ന്മാ​ർ​ ​സ്വ​ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്ക് ​മ​ട​ങ്ങി.