കൊടുങ്ങല്ലൂർ: ഭക്ഷ്യവസ്തുക്കളിൽ ഹാനികരമായ പദാർത്ഥങ്ങൾ ചേർക്കുന്നത് കണ്ടെത്താനുള്ള ലാബ് പരിശോധന വ്യാപകമാക്കുന്നതിനും, കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനും നിർദ്ദേശം നൽകണമെന്ന് ലോക ഉപഭോക്തൃ അവകാശ ദിനാചരണ യോഗം. അപ്ലിക്കന്റ്‌സ് ആൻഡ് കൺസ്യൂമർ ഫോറം സംഘടിപ്പിച്ച ലോക ഉപഭോക്തൃദിനാചരണ യോഗത്തിൽ വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് കണ്ണാംകുളത്ത് അദ്ധ്യക്ഷനായി. അഡ്വ. അബ്ദുൾ ഖാദർ കണ്ണേഴത്ത് വിഷയാവതരണവും അഡ്വ. സതീശൻ മുഖ്യപ്രഭാഷണവും നടത്തി. സി.എസ്. തിലകൻ, ശ്രീകുമാർ ശർമ്മ, പി.വി. അഹമ്മദ് കുട്ടി, ഷാഹുൽ ഹമീദ്, ഡോ. സുലേഖ, കെ.കെ. മൊയ്തീൻ കുട്ടി എന്നിവർ സംസാരിച്ചു.