കയ്പമംഗലം: പെരിഞ്ഞനം കൊല്ലാറ ശ്രീ ഭദ്രകാളി ശ്രീ ഭുവനേശ്വരി വിഷ്ണുമായ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം 18, 19 തീയതികളിൽ നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രംശാന്തി അനിൽകുമാർ ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. 18ന് രാവിലെ ശ്രീ ഭുവനേശ്വരിക്ക് നവകം, പത്തിന് ഗുരുമുത്തപ്പനും മുത്തപ്പന്മാർക്കും കളമെഴുത്തും പാട്ടും, ഹനുമാൻ സ്വാമിക്ക് പത്മകളം, ഉച്ചയ്ക്ക് രണ്ടിന് ഭഗവതിക്ക് തോറ്റംപാട്ടും, രൂപക്കളമെഴുത്തും പാട്ടും, വൈകീട്ട് ഏഴിന് അഷ്ടനാഗകളമെഴുത്തും പാട്ടും രാത്രി 9.30ന് വിഷ്ണുമായ സ്വാമിക്ക് രൂപക്കളമെഴുത്തും പാട്ടും എന്നിവ നടക്കും. 19ന് പ്രതിഷ്ഠാദിനമഹോത്സവം രാവിലെ പത്തിന് ശീവേലി എഴുന്നള്ളിപ്പ്, വൈകീട്ട് അഞ്ചിന് എഴുന്നള്ളിപ്പ്, ഏഴിന് ദീപാരാധന, രാത്രി എട്ടിന് പന്തീരാഴി നിവേദ്യം, ഒമ്പതിന് തായമ്പക, പത്തിന് മഹാഗുരുതി തർപ്പണം, 11.30ന് രാത്രി പൂരം എഴുന്നള്ളിപ്പ്, തുടർന്ന് മംഗളപൂജ, നട അടയ്ക്കൽ എന്നിവ നടക്കും.