ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ നിന്നും 31 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന സംഗീത വിഭാഗം മേധാവി സദനം ശ്യാമളന് യാത്രഅയപ്പുമായി സംഘടിപ്പിച്ച സമാദരണം പരിപാടി വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം വിനോദ് അദ്ധ്യക്ഷത വഹിച്ചു. കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി ഉപഹാര സമർപ്പണം നടത്തി. സദനം ഹരികുമാർ, കലാമണ്ഡലം രവികുമാർ, കലാമണ്ഡലം ബാലസുന്ദരൻ എന്നിവർ പ്രസംഗിച്ചു.