വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയുടെ വികസനത്തിനായി ചെയർമാൻ പി.എൻ. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ പ്രീ ബഡ്ജറ്റ് മീറ്റിംഗ് സംഘടിപ്പിച്ചു. അമൃത് കുടിവെള്ള സ്രോതസുകൾ സംരക്ഷിക്കാനും കുടിവെള്ള സ്രോതസുകൾ നിലനിറുത്താനുമുളള പദ്ധതികൾക്കായി രണ്ടുകോടി രൂപ ചെലവഴിക്കും. അമൃത് പദ്ധതിക്കായി 16 കോടി രൂപ ജല അതോറിറ്റി മുഖേന വകയിരുത്തി. അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയിൽ ഈ വർഷം മുന്നൂറിലധികം വീടുകൾ റീ ചാർജ് ചെയ്യും. കുമ്പളങ്ങാട് കമ്പോസ്റ്റ് പ്ലാന്റ് നിർമ്മാണം പൂർത്തീകരിക്കും. അത്താണി, ഓട്ടുപാറ മാർക്കറ്റുകൾക്ക് 19 കോടി ഡി.പി.ആർ. കിഫ്ബി വഴി അനുവദിച്ചു. എങ്കക്കാട് ശ്മശാനത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. കുളങ്ങൾ, കിണറുകൾ എന്നിവ സബ്‌സിഡിയോടുകൂടി റീ ചാർജ് ചെയ്യും. വടക്കാഞ്ചേരി പുഴയുടെ ഇരുവശങ്ങളിലും നടപ്പാത നിർമ്മിക്കും. എന്നീ പദ്ധതികളാണ് മീറ്റിംഗിൽ വിശദീകരിച്ചത്.