ചേലക്കര: കൊവിഡ് പോലെയുള്ള സാംക്രമിക രോഗങ്ങളുടെ വ്യാപനം പ്രാഥമികഘട്ടത്തിൽ തന്നെ തടയുന്നതിന് ആരോഗ്യ സ്ഥാപനങ്ങളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ ഉടലെടുത്ത ഐസൊലേഷൻ വാർഡ് പദ്ധതിയുടെ ജില്ലാതല നിർമ്മാണോദ്ഘാടനം ഇന്ന് മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിക്കും. പഴയന്നൂർ സാമുഹിക ആരോഗ്യ കേന്ദ്രത്തിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്‌റഫ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഹരിത വി.കുമാർ, പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുരളീധരൻ, ഡോ. എം.കെ. കുട്ടപ്പൻ തുടങ്ങീ വിവിധ വ്യക്തികൾ പങ്കെടുക്കും.