post-office
തിരുമുടിക്കുന്ന് പോസ്റ്റ് ഓഫീസിലെ വൈദ്യുതി കണക്ഷന്റെ സ്വിച്ച് ഓൺ കർമ്മം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു നിർവഹിക്കുന്നു.

കൊരട്ടി: ഇരുപത്തിരണ്ട് വർഷത്തിന് ശേഷം തിരുമുടിക്കുന്നിലെ പോസ്റ്റ് ഓഫീസിന് വൈദ്യുതി ലഭിച്ചു. പുറമ്പോക്ക് ഭൂമിയിലായതിനാൽ ഇക്കാലമത്രയും മെഴുകുതിരി വെട്ടത്തിലും മറ്റുമായിരുന്നു കേന്ദ്ര സർക്കാർ സ്ഥാപനത്തിന്റെ പ്രവർത്തനം. വാർഡ് മെമ്പർ ലിജോജോസിന്റെ ശ്രമഫലമായി കെട്ടിടത്തിന് പഞ്ചായത്ത് നമ്പർ നൽകി. ഇതോടെ കെ.എസ്.ഇ.ബി വൈദ്യുതി കണക്ഷനും നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ലിജോ ജോസ് അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. പ്രഭാസ്, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.