തൃപ്രയാർ: മണപ്പുറം ഫൗണ്ടേഷൻ കൗമാരക്കാരായ പെൺകുട്ടികൾക്കായി സുഷാമൃതം പദ്ധതിയിൽ പോഷകാഹാരം കിറ്റുകളുടെ വിതരണം 21ന് നടക്കും. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ അഞ്ച് പഞ്ചായത്തുകളിലെ അനീമീയ ബാധിതരായ 237 പേർക്കാണ് കിറ്റുകൾ നൽകുകയെന്ന് ഫൗണ്ടേഷൻ സി.ഇ.ഒ: ജോർജ്ജ് ഡി. ദാസ്, ചീഫ് മാനേജർ ശിൽപ്പ ട്രീസ സെബാസ്റ്റ്യൻ, അഖില തോപ്പിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തിങ്കളാഴ്ച വൈകീട്ട് നാലിന് വലപ്പാട് സരോജനി പത്മനാഭൻ സ്മാരക ഹാളിൽ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗറെ കിറ്റുകളുടെ വിതരണം നിർവഹിക്കും. 1000 രൂപ വിലവരുന്ന ഡ്രൈഫ്രൂട്ട്‌സ് അടങ്ങിയിട്ടുള്ളതാണ് കിറ്റ്. തുടർച്ചയായി മൂന്ന് മാസത്തേക്കാണ് കുട്ടികൾക്ക് നൽകുകയെന്നും ഭാരവാഹികൾ പറഞ്ഞു.