ചേർപ്പ്: പുനർനിർമ്മിച്ച ടി.കെ. കരുണൻ സ്മാരക മന്ദിരം നാളെ വൈകീട്ട് നാലിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിക്കും. സ്മാരക മന്ദിരം നിർമ്മാണ കമ്മിറ്റി ചെയർമാൻ അഡ്വ. ടി.ആർ. രമേഷ് കുമാർ അദ്ധ്യക്ഷനാകും. സി.പി.ഐ പാർട്ടി അംഗങ്ങളും, ബഹുജന സംഘടനകളും ചേർന്ന് സ്വരൂപിച്ച 62 ലക്ഷം രൂപ ചെലവിലാണ് കെ.കെ. വാരിയർ സ്മാരക ട്രസ്റ്റിന്റെ 12 സെന്റ് സ്ഥലത്ത് 4500 ചതുരശ്ര അടി വിസ്തീർണത്തിൽ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. മന്ദിരത്തിന് താഴെ സിവിൽ സർവീസ് സപ്ലൈസ് സൂപ്പർ മാർക്കറ്റും പ്രവർത്തിക്കും. ഇതിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഒരുഭാഗം. ടി.കെ. കരുണൻ സ്മാരക കാരുണ്യ പദ്ധതി ആരംഭിക്കും. വാർത്താ സമ്മേളനത്തിൽ അഡ്വ. ടി.ആർ. രമേഷ് കുമാർ, പി.വി. അശോകൻ, കെ.കെ. ജോബി എന്നിവർ പങ്കെടുത്തു.