bjp

കുന്നംകുളം: കെ റെയിൽ അതിർത്തി മതിലുകൾ കേരളത്തെ പിളർക്കുമെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. പദ്ധതി അനുമതിക്കായി സർക്കാർ ചെലവ് ചുരുക്കി കാണിക്കുകയാണെന്നും ശ്രീധരൻ ആരോപിച്ചു. ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ നയിക്കുന്ന കെ റെയിൽ വിരുദ്ധ പദയാത്രയുടെ ഉദ്ഘാടനം കുന്നംകുളത്ത് നിർവഹിക്കുകയായിരുന്നു ഇ.ശ്രീധരൻ.

സാങ്കേതിക അബദ്ധങ്ങളുടെ ഘോഷയാത്രയാണ് കെ റെയിൽ. അതിവേഗ പാതയ്ക്ക് കേരളത്തിലെ ഭൂമി യോജ്യമല്ല. 95,000 കോടി നിലവിൽ ചെലവ് വരുന്നതാണ് പദ്ധതി. എന്നാൽ പണം ലഭിക്കുന്നതും ഭൂമി ഏറ്റെടുക്കുന്നതും സംബന്ധിച്ച വിവരം വ്യക്തമല്ല. പദ്ധതിക്കായി ഏറ്റെടുക്കേണ്ട ഭൂമിയുടെ പകുതി പോലും കണക്കാക്കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. കുന്നംകുളത്ത് നടന്ന ഉദ്ഘാടന യോഗത്തിൽ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ദയനന്ദൻ മാമ്പുള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, മേഖല സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ, ഗണേഷ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി.ഗോപാലകൃഷ്ണൻ, സദാനന്ദൻ മാസ്റ്റർ, വക്താക്കളായ നാരായണൻ നമ്പൂതിരി, പി.സിന്ധു മോൾ എന്നിവർ പങ്കെടുത്തു. നാളെ ഇരിങ്ങാലക്കുടയിൽ സമാപന പൊതുസമ്മേളനം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ദു​ര​ഭി​മാ​നം​ ​വെ​ടി​ഞ്ഞ് ​ ​സ​ർ​ക്കാർ പി​ന്മാ​റ​ണ​മെ​ന്ന് ​എം.​ടി.​ ​ര​മേ​ശ്

തൃ​ശൂ​ർ​:​ ​ദു​ര​ഭി​മാ​നം​ ​വെ​ടി​ഞ്ഞ് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​കെ​ ​റെ​യി​ൽ​ ​പ​ദ്ധ​തി​യി​ൽ​ ​നി​ന്ന് ​പി​ന്മാ​റ​ണ​മെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​ടി.​ ​ര​മേ​ശ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​കെ.​കെ.​അ​നീ​ഷ് ​കു​മാ​ർ​ ​ന​യി​ക്കു​ന്ന​ ​കെ​ ​റെ​യി​ൽ​ ​വി​രു​ദ്ധ​ ​പ​ദ​യാ​ത്ര​യു​ടെ​ ​ആ​ദ്യ​ദി​ന​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​തൃ​ശൂ​ർ​ ​വ​ട​ക്കു​ന്നാ​ഥ​ ​ക്ഷേ​ത്ര​മൈ​താ​നി​യി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
കേ​ര​ളം​ ​മു​ഴു​വ​ൻ​ ​കു​റ്റി​യ​ടി​ച്ചാ​ലും​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​വി​ചാ​രി​ച്ചാ​ലേ​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കാ​നാ​കൂ.​ ​സി.​പി.​എ​മ്മി​നും​ ​പി​ണ​റാ​യി​ക്കും​ ​മാ​ത്രം​ ​ഗു​ണ​ക​ര​മാ​യ​ ​പ​ദ്ധ​തി​യ​ല്ല​ ​നാ​ടി​ന് ​ആ​വ​ശ്യം.​ ​സി.​പി.​എ​മ്മി​ന്റെ​ ​ക​മ്മി​ഷ​ൻ​ ​ഏ​ജ​ന്റു​മാ​ർ​ക്കാ​യും​ ​പാ​ർ​ട്ടി​ ​ഫ​ണ്ട് ​നി​റ​യ്ക്കാ​നു​മാ​യി​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ശ്ര​മി​ക്ക​രു​ത്.​ ​പ​ദ്ധ​തി​ക്കെ​തി​രെ​ ​കേ​ര​ള​ത്തി​ലെ​മ്പാ​ടു​മു​ള്ള​ ​പ്ര​തി​ഷേ​ധം​ ​ജ​ന​ങ്ങ​ളു​ടെ​ ​വി​കാ​ര​മാ​ണ്.​ ​ജീ​വ​ന്റെ​ ​നി​ല​നി​ൽ​പ്പി​നു​ള്ള​ ​പോ​രാ​ട്ട​മാ​ണ് ​ജ​ന​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​പാ​റ​മേ​ക്കാ​വ് ​ക്ഷേ​ത്ര​ത്തി​ന് ​മു​ന്നി​ൽ​ ​ന​ട​ന്ന​ ​യോ​ഗ​ത്തി​ൽ​ ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ഐ.​എ​ൻ.​രാ​ജേ​ഷ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​രാ​യ​ ​അ​ഡ്വ.​ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ,​ ​സി.​സ​ദാ​ന​ന്ദ​ൻ​ ​മാ​സ്റ്റ​ർ,​ ​മു​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​വി.​ശ്രീ​ധ​ര​ൻ​ ​മാ​സ്റ്റ​ർ,​ ​ദേ​ശീ​യ​ ​സ​മി​തി​യം​ഗം​ ​എം.​എ​സ്.​ ​സ​മ്പൂ​ർ​ണ,​ ​മ​ദ്ധ്യ​മേ​ഖ​ലാ​ ​അ​ധ്യ​ക്ഷ​ൻ​ ​വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​മാ​സ്റ്റ​ർ,​ ​മ​ഹി​ളാ​മോ​ർ​ച്ച​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​സി.​നി​വേ​ദി​ത,​ ​കെ​റെ​യി​ൽ​ ​വി​രു​ദ്ധ​ ​സ​മ​ര​സ​മി​തി​ ​ക​ൺ​വീ​ന​ർ​ ​ശി​വ​ദാ​സ​ൻ​ ​മ​ഠ​ത്തി​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.