മറ്റത്തൂർ: പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ദ്വിദിന സഹവാസക്യാമ്പ് ആരംഭിച്ചു. ഗവ.എൽ.പി.സ്‌കൂളിൽ ആരംഭിച്ച മഴവിൽക്കൂടാരം സഹവാസ ക്യാമ്പ് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് എം.ആർ. രഞ്ജിത്ത്് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി.ബി. അദ്ധ്യക്ഷയായി. സമഗ്രശിക്ഷ കേരള ജില്ലാ പ്രോഗ്രാം ഓഫിസർ കെ.ബി. ബ്രിജി വിശിഷ്ടാതിഥിയായി. കൊടകര ബി.പി.സി കെ. നന്ദകുമാർ പദ്ധതി വിശദീകരണം നടത്തി. പ്രധാന അദ്ധ്യാപിക സി.പി. ബേബി, പി.ടി.എ പ്രസിഡന്റ്് ദീപ്തി സന്തോഷ്, സി.ആർ.സി കോ-ഓർഡിനേറ്റർ അനു സ്മിത എന്നിവർ സംസാരിച്ചു. സ്‌പെഷൽ എഡ്യുക്കേറ്റർ ഷിബി വർഗീസ്, ബി.ആർ.സി ട്രെയിനർ സി.കെ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കൊടകര ബ്ലോക്ക് പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ഉൾപ്പെടെ 45 പേർ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.