കുന്നംകുളം: പെരുമ്പിലാവ് ആൽത്തറയിൽ കടന്നൽ കുത്തേറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ആൽത്തറ മണ്ണായിൽ മണിയെ (50) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടുവള്ളി പാടത്തെ പച്ചക്കറിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കൂട്ടത്തോടെ എത്തിയ കടന്നലുകളെ കണ്ട് ഭയന്നോടിയ ഇവരെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. കപ്പങ്ങാട്ടിൽ സജാദ്, പള്ളിക്കര ഞാലിൽ റിൻഷാദ് എന്നിവർക്കും കുത്തേറ്റിട്ടുണ്ട്.