ചേലക്കര: അന്തിമഹാകാളൻകാവ് വേല ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചുള്ള കൂറയിടൽ ഇന്ന് രാത്രി നടക്കും. തെക്കുംകൂർ വേലയും വടക്കുംകൂർ വേലയുമാണ് ഓരോ വർഷവും മാറിമാറി ആഘോഷിക്കുക. ഇത്തവണ തെക്കുംകൂർ വേലയായതിനാൽ വട്ടുള്ളി മല്ലിശ്ശേരിക്കാവിലാണ് വേലയുടെ പ്രധാന ചടങ്ങുകൾ. മല്ലിശ്ശേരിക്കാവിന് സമീപത്തുള്ള 64 കാൽ പന്തലിൽ വേല കൂറയിടലിന്റെ പ്രധാന ചടങ്ങുകൾ ഇന്ന് രാത്രി നടക്കും. ഇവിടെ വേലനാൾവരെ കളമെഴുത്തുപാട്ടും നടക്കും. മീനമാസത്തിലെ ആദ്യ ശനിയാഴ്ച കൂറയിടൽ ചടങ്ങും രണ്ടാമത്തെ ശനിയാഴ്ച വേലയും ആഘോഷിക്കും. മാർച്ച് 26 നാണ് ചേലക്കര അന്തിമഹാകാളൻകാവ് വേല ആഘോഷം.