സംസ്ഥാന സർക്കാരിന്റെ മദ്യ നയത്തിനെതിരെ കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി സംഘടിപ്പിച്ച ഉപവാസ പ്രാർഥനാ യജ്ഞത്തിന്റെ സമാപനം അതിരൂപത ഡയറക്ടർ റവ. ഡോ. ദേവസി പന്തല്ലൂക്കാരൻ ഉദ്ഘാടനം ചെയ്യുന്നു.
ഗുരുവായൂർ: മദ്യ ഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കുന്നതും കൂടുതൽ ബാറുകൾക്ക് അനുമതി നൽകുന്നതും കൂടുതൽ മദ്യപാനികളെ സൃഷ്ടിക്കുമെന്ന് മദ്യനിരോധന സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ. സംസ്ഥാന സർക്കാരിന്റെ മദ്യ നയത്തിനെതിരെ ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളിയില കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി സംഘടിപ്പിച്ച ഉപവാസ പ്രാർഥനായജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ. പ്രിന്റോ കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടർ റവ. ഡോ. ദേവസി പന്തല്ലൂക്കാരൻ നാരങ്ങാനീര് നൽകി ഉപവാസ സമരം അവസാനിപ്പിച്ചു. പി.ഐ. ലാസർ, സ്റ്റീഫൻ ജോസ്, സിസ്റ്റർ റോസ്ലിൻ, മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്റ് പി.എൽ. ആന്റണി, സംസ്ഥാന കമ്മിറ്റി മെമ്പർ എ.എ. ഗോവിന്ദൻ, വി.വി. ആന്റണി, ചാവക്കാട് താലൂക്ക് മദ്യ വിരുദ്ധ സമിതി പ്രസിഡന്റ്് തോമസ് ചിറമ്മൽ, കൗൺസിലർമാരായ സി.എസ്. സൂരജ്, കെ.പി.എ. റഷീദ്, ഇൻകാസ് സംസ്ഥാന സെക്രട്ടറി സാദിഖ് അലി, തോംസൺ ചൊവ്വല്ലൂർ, ടി.സി. ജോർജ്, ആന്റോ ലാസർ, ബാലകൃഷ്ണൻ നായർ അകമ്പടി, ഫ്രാൻസി പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു.