തൃപ്രയാർ: വലപ്പാട് സാമൂഹിക ആരോഗ്യകേന്ദ്രത്തെ ബഡ്ജറ്റിൽ അവഗണിച്ചതിനെതിരെയും എം.എൽ.എയുടെ പ്രാദേശിക വാദത്തിനെതിരെയും ജനകീയ സമരസമിതി നടത്തിവന്ന റിലേ സത്യഗ്രഹം സമാപിച്ചു. സമാപന സമ്മേളനം ചിത്രകാരൻ ആർട്ടിസ്റ്റ് രാധാക്യഷ്ണൻ ഉദ്ഘാടനം ചെയ്തു. വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറി നവാസ്, പി.എം. നസീർ,​ കെ. ഗോവിന്ദൻമാസ്റ്റർ, കെ.ജി. സുരേന്ദ്രൻ, പി.എൻ. പ്രൊവിന്റ്, പി.സി. അജയൻ, സരസ്വതി വലപ്പാട്,​ ടി.എ. പ്രേംദാസ് എന്നിവർ സംസാരിച്ചു.