പഴുവിൽ: പിരിച്ചുവിട്ട അദ്ധ്യാപകരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗോകുലം പബ്ലിക് സ്കൂളിനു മുൻപിൽ കെ.യു.എസ്.ടി.യു നേതൃത്വത്തിൽ നടത്തിവന്ന സമരം ഒത്തുതീർന്നു. 36 ദിവസമായി അദ്ധ്യാപകർ നിരാഹാര സമരത്തിലായിരുന്നു. ഉന്നത വിദ്യഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ ചേംബറിൽ നടന്ന ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. സി.സി. മുകുന്ദൻ എം.എൽ.എ, കെ.കെ. രാമചന്ദ്രൻ എം.എൽ.എ, കളക്ടർ ഹരിത വി കുമാർ, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ, ടി. ശ്രീകുമാർ, എൻ.ജി. ജയരാജ്, പി.ബി. അനിത, മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് ഗോകുലം ഗോപാലൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.