fest

തൃശൂർ : സാംസ്‌കാരിക സ്ഥാപനങ്ങളെ ഏകോപിപ്പിക്കാൻ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സാംസ്‌കാരിക ഉന്നത സമിതി തൃശൂരിൽ തേക്കിൻകാട് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഇതര സാംസ്‌കാരിക സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് 26, 27 തീയതികളിൽ തേക്കിൻകാട് മൈതാനിയിൽ ഒരുക്കുന്ന കെ.പി.എ.സി ലളിത വേദിയിലാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

പൊതുസമ്മേളനം, സെമിനാർ, നൃത്തം, നാടകം, വാദ്യം, സംഗീതം തുടങ്ങിയ കലകളെ സംയോജിപ്പിച്ചാണ് ഫെസ്റ്റിവൽ നടത്തുന്നത്. കുട്ടികൾക്ക് പ്രയോജനപ്രദമായ മെഗാ ക്വിസ് പരിപാടിയും പരീക്ഷകളെ അഭിമുഖീകരിക്കാനുള്ള പരിശീലനവും സംഘടിപ്പിക്കും. മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം റവന്യൂമന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രസംവിധായകൻ കമൽ കെ.പി.എ.സി ലളിതയെ അനുസ്മരിക്കും.

തേ​ക്കി​ൻ​കാ​ട് ​ഫെ​സ്റ്റി​വ​ൽ​ ​ലോ​ഗോ​ ​പ്ര​കാ​ശ​നം

തൃ​ശൂ​ർ​ ​:​ ​ദു​രി​ത​ ​കാ​ല​ത്തും​ ​ഉ​ത്സ​വ​വേ​ദി​ക​ൾ​ ​സ​ജീ​വ​മാ​കു​ന്ന​ത് ​ക​ലാ​കാ​ര​ന്മാ​ർ​ക്കെ​ന്ന​ ​പോ​ലെ​ ​ക​ലാ​സ്വാ​ദ​ക​ർ​ക്കും​ ​ഏ​റെ​ ​സ​ഹാ​യ​ക​ര​മാ​ണെ​ന്ന് ​മ​ന്ത്രി​ ​കെ.​രാ​ധാ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.​ ​സാം​സ്‌​കാ​രി​ക​ ​ഉ​ന്ന​ത​ ​സ​മി​തി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​തേ​ക്കി​ൻ​കാ​ട് ​ഫെ​സ്റ്റി​വ​ലി​ന്റെ​ ​ലോ​ഗോ​ ​പ്ര​കാ​ശ​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​സ​മൂ​ഹ​ത്തി​ന്റെ​ ​സാം​സ്‌​കാ​രി​ക​ ​നി​ല​വാ​രം​ ​മെ​ച്ച​പ്പെ​ടു​ത്താ​ൻ​ ​ക​ല​ക​ളെ​പ്പോ​ലെ​ ​പ്ര​യോ​ജ​ന​പ്ര​ദ​മാ​യ​ ​മ​റ്റൊ​രു​പാ​ധി​യി​ല്ല.​ ​ഉ​ന്ന​ത​ ​സ​മി​തി​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​പ്ര​ഭാ​ക​ര​ൻ​ ​പ​ഴ​ശ്ശി,​ ​ജ​വ​ഹ​ർ​ ​ബാ​ല​ഭ​വ​ൻ​ ​മാ​നേ​ജ് ​ക​മ്മ​റ്റി​യം​ഗം​ ​ഡോ.​എം.​എ​ൻ.​വി​ന​യ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​മാ​ർ​ച്ച് 26,​ 27​ ​തീ​യ​തി​ക​ളി​ൽ​ ​തേ​ക്കി​ൻ​കാ​ട്ടി​ലെ​ ​കെ.​പി.​എ.​സി​ ​ല​ളി​ത​ ​വേ​ദി​യി​ലാ​ണ് ​സെ​മി​നാ​റു​ക​ൾ,​ ​വി​വി​ധ​ ​ക​ലാ​പ​രി​പാ​ടി​ക​ൾ,​ ​മെ​ഗാ​ക്വി​സ് ​തു​ട​ങ്ങി​യ​വ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ഫെ​സ്റ്റി​വ​ൽ​ ​സം​ഘ​ടി​പ്പി​ക്കു​ക.