
തൃശൂർ: മിനിമം ചാർജ് 12 രൂപയും കിലോമീറ്റർ ചാർജ് 1.10 പൈസയും ആക്കുക, വിദ്യാർത്ഥികൾക്ക് മിനിമം 6 രൂപയും സാധാരണ നിരക്കിന്റെ 50 ശതമാനവും ആക്കുക, രാത്രി 7 മുതൽ രാവിലെ 7 വരെയും അവധി ദിനങ്ങളിലും യാത്രാനിരക്കിന്റെ 50% അധിക നിരക്ക് അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 24 മുതൽ സംസ്ഥാനത്ത് സർവീസുകൾ നിറുത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോ–ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പൊതുഗതാഗത സംരക്ഷണത്തിന് കെ.എസ്.ആർ.ടി.സിക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും സ്വകാര്യ ബസുകൾക്കും അനുവദിക്കണമെന്നും ഭാരവാഹികളായ ജോൺസൺ പയ്യപ്പിള്ളി, ടി.എ.ഹരി, മാത്യൂസ് ചെറിയാൻ എന്നിവർ ആവശ്യപ്പെട്ടു.