bjp

ചേർപ്പ്: ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ നയിക്കുന്ന കെ റെയിൽ വിരുദ്ധ പദയാത്രയ്ക്ക് ചേർപ്പ് മഹാത്മാ മൈതാനിയിൽ സ്വീകരണം നൽകി. ബി.ജെ.പി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ. അജയ്‌ഘോഷ് അദ്ധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന വക്താവ് സിന്ധുമോൾ, കെ.ആർ. ഹരി, ജസ്റ്റിൻ ജേക്കബ്, അനീഷ് ഇയ്യാൽ എന്നിവർ പ്രസംഗിച്ചു.