കൊടുങ്ങല്ലൂർ: നഗരസഭയിലെ ചന്തപ്പുര ടൗൺ എൽ.പി സ്കൂളിൽ 6,50,000 രൂപ ചെലവിൽ പുതിയ പാചകപ്പുരയുടെയും സ്റ്റോർ റൂമിന്റെയും നിർമ്മാണോദ്ഘാടനം വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ എം.യു. ഷിനിജ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, ഷീല പണിക്കശ്ശേരി, ടി.എസ്. സജീവൻ, സി.എസ്. സുമേഷ്, പി.ടി.എ പ്രസിഡന്റ് ഫസൽ, ഹെഡ്മിസ്ട്രസ് തുളസി എന്നിവർ പ്രസംഗിച്ചു.