കൊടുങ്ങലൂർ: സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ലോകമലേശ്വരം യൂണിറ്റ് വാർഷിക പൊതുയോഗം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ. സുരേന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ഇ.വി. ദശരഥൻ, കെ.ആർ. സിന്ധു,​ എം.ആർ ഷൈലജ ടീച്ചർ, ബ്ലോക്ക് പ്രസിഡന്റ് എൻ.എ. കുഞ്ഞുമൊയ്തീൻ, കെ.എം. ബേബി, എം.കെ. പത്മം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.കെ. സുരേന്ദ്രൻ മാസ്റ്റർ (പ്രസിഡന്റ്), വി.കെ. ജോഷി (സെക്രട്ടറി), ടി.എച്ച്. പ്രതാപൻ (ട്രഷറർ).