ചാലക്കുടി: സേക്രട്ട് ഹാർട്ട് കോൺവെന്റിലെ നാല് വിദ്യാർത്ഥിനികളെ കാണാതായത് പരിഭ്രാന്തി പരത്തി. മൂന്നു മണിക്കൂർ നേരത്തെ അന്വേഷണത്തിനിടെ പിന്നീട് പൊലീസ് ഇവരെ കണ്ടെത്തുകയും ചെയ്തു. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഏഴും ഒമ്പതും ക്ലാസുകളിൽ പഠിക്കുന്നവരാണ് രക്ഷിതാക്കളെയും പൊലീസിനേയും പരിഭ്രാന്തരാക്കിയത്. രണ്ടു കുട്ടികൾ രാവിലെ സ്‌കൂളിന്റെ പരിസരത്ത് എത്തിയിരുന്നു. തുടർന്ന് മറ്റൊരു കൂട്ടുകാരിയേയും വിളിച്ചു വരുത്തി ചാലക്കുടിയിലെ മറ്റൊരു വിദ്യാർത്ഥിനിയുടെ വീട്ടിലെത്തി. ഇവിടെ നിന്നുമാണ് പിന്നീട്്് ഇവർ റോഡിലൂടെ ഇറങ്ങി നടന്നത്. എസ്.എച്ച്.ഒ. കെ.എസ്. സന്ദീപിന്റെ നേതൃത്വത്തിൽ പൊലീസ് സി.എം.ഐ സ്‌കൂൾ പരിസരത്ത് വച്ചാണ് ഇവരെ കണ്ടെത്തിയത്. വനിതാ പൊലീസിന്റെ സഹായത്തോടെ സ്‌റ്റേഷനിലെത്തിച്ച് കുട്ടികളെ പിന്നീട് രക്ഷിതാക്കളുടെ കൂടെ പറഞ്ഞുവിട്ടു.