sn-college

തൃപ്രയാർ: നാട്ടിക ശ്രീനാരായണ കോളേജിലെ രസതന്ത്രവിഭാഗം പൂർവ വിദ്യാർത്ഥി സംഘടനയായ ആൽക്കെമിയുടെ പത്താം വാർഷികാഘോഷം രസതന്ത്രവിഭാഗം മുൻ മേധാവി പ്രൊഫ. ജി. ജലജ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. റീന രവീന്ദ്രൻ അദ്ധ്യക്ഷയായി. കോളേജിലെ രസതന്ത്രവിഭാഗം തലവൻ പ്രൊഫ. സി.വി. സുധി അനുസ്മരണം നടത്തി. പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ. സന്ദീപ് 'എന്തുകൊണ്ട് കെമിസ്ട്രി' എന്ന വിഷയത്തിൽ പേപ്പർ പ്രസന്റേഷൻ നടത്തി. കോളേജിലെ പൂർവ വിദ്യാർത്ഥിയും സ്വീഡൻ ചാൾമേസ് യൂണിവേഴ്‌സിറ്റി ഒഫ് ടെക്‌നോളജിയിൽ നിന്നും പി.എച്ച്.ഡി കരസ്ഥമാക്കിയ ഡോ. വിഷ്ണു കെ. അറുമുഖൻ, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ.എസ്. ശ്യാൽ എന്നിവരെ ആദരിച്ചു. രസതന്ത്ര വിഭാഗത്തിൽ മികവ് പുലർത്തിയ കുട്ടികൾക്കുള്ള സമ്മാന വിതരണവും വിരമിച്ച അദ്ധ്യാപകർക്കുള്ള ആദരവും നടന്നു. പ്രകാശ് പള്ളത്ത്, അജിത എന്നിവർ സംസാരിച്ചു.