 
എടമുട്ടം: ശ്രീനാരായണ സുദർശന സമാജം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ബലിക്കൽ പുരയുടെ കട്ടിളസമർപ്പണം നടത്തി. രാവിലെ ക്ഷേത്രത്തിൽ മഹാഗണപതി ഹോമം, വിശേഷാൽ പൂജകൾക്കു ശേഷം ക്ഷേത്രാചാര്യൻ നാരായണൻ കുട്ടി ശാന്തിയുടെ സാന്നിദ്ധ്യത്തിൽ തൃശൂർ സഹകരണ സ്പിന്നിംഗ് മിൽ ചെയർമാനും, മാഞ്ഞാലി മെഡിക്കൽ കോളേജ് വൈസ് പ്രസിഡന്റുമായ കെ.വി. സദാനന്ദനാണ് കട്ടിള സമർപ്പണം നിർവഹിച്ചത്.
സമാജം സെക്രട്ടറി സുധീർ പട്ടാലി, കെ.വി സദാനന്ദനെ മെമന്റോ നൽകി ആദരിച്ചു. ട്രഷറർ രഘുലാൽ വടക്കുംഞ്ചേരി പൊന്നാട അണിയിച്ചു. സമാജം പ്രസിഡന്റ് രാജൻ വേളേക്കാട്ട്, വൈസ് പ്രസിഡന്റ് രഞ്ചൻ എരുമത്തിരുത്തി, ജോയിന്റ് സെക്രട്ടറിമാരായ സുനിൽ അണക്കത്തിൽ, ശിവൻ വെളമ്പത്ത്, അതുല്യഘോഷ് വെട്ടിയാട്ടിൽ, സുചിന്ദ് പുല്ലാട്ട്, ക്ഷേത്രം മേൽശാന്തി സന്ദീപ് എന്നിവർ സംബന്ധിച്ചു.