കയ്പമംഗലം: സമ്പൂർണഭവന നിർമ്മാണത്തിനും സേവനമേഖലയ്ക്കും മുൻതൂക്കം നൽകി കയ്പമംഗലം പഞ്ചായത്ത് 2022- 23ലെ ബഡ്ജറ്റ് അവതരിപ്പിച്ചു. 29.21 കോടി 27.34 കോടി ചെലവും 1.36 കോടി മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. പ്രസിഡന്റ് ശോഭന രവിയുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ബീന സരേന്ദ്രനാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.
കൂരിക്കുഴി ബീച്ചിനെ വിനോദകേന്ദ്രമാക്കാനുതകുന്ന വിസ്മയ തീരം' എന്ന സ്വപ്നപദ്ധതിയും ബഡ്ജറ്റിലുണ്ട്. ടേക്ക് എ ബ്രേക്ക്, ടർഫ് കോർട്ട് നിർമ്മാണം, ആധുനിക ശ്മശാനം തുടങ്ങിയ പദ്ധതികൾ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.വൈ. ഷെമീർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ജെ. പോൾസൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദേവിക ദാസൻ തുടങ്ങിയവർ പങ്കെടുത്തു.