sammelanam

കയ്പമംഗലം: സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പെരിഞ്ഞനം യൂണിറ്റ് സമ്മേളനവും പി.എ. വേലായുധൻ മാസ്റ്റർ അനുസ്മരണവും പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.കെ. ശങ്കരനാരായണൻ അദ്ധ്യക്ഷനായി.

ബ്ലോക്ക് കോ- ഓർഡിനേറ്റർ കെ.യു. സുബ്രഹ്മണ്യൻ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി കെ.കെ. രാമകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.കെ. മുഹമ്മദ് സഗീർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് നവാഗതർക്ക് സ്വീകരണവും 80 കഴിഞ്ഞവർക്ക് ആദരവും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

ഇ.ആർ. കാർത്തികേയൻ മാസ്റ്റർ, സി. ഗോപാലകൃഷ്ണൻ, പി.സി. രാമനാഥൻ എന്നിവർ സംസാരിച്ചു. പ്രസിഡന്റായി എം.കെ. സത്യനാഥൻ മാസ്റ്ററെയും സെക്രട്ടറിയായി കെ.കെ. രാമകൃഷ്ണനെയും ട്രഷററായി പി.കെ. മുഹമ്മദ് സഗീറിനെയും തിരഞ്ഞെടുത്തു. കെ.കെ. വിജയ ലക്ഷ്മി വരണാധികാരിയായി.