 
കയ്പമംഗലം: കയ്പമംഗലം സർവീസ് സഹകരണ ബാങ്കിൽ നടന്ന മെമ്പർ റിലീഫ് ഫണ്ട് വിതരണം ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഇ.കെ. ദേവാനന്ദൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, ബാങ്ക് വൈസ് പ്രസിഡന്റ് പി.കെ. ജനാർദ്ദനൻ, ബാങ്ക് ഡയറക്ടർമാരായ മുഹമ്മദ് ചാമക്കാല, ടി.കെ. സദാനന്ദൻ എന്നിവർ സംസാരിച്ചു.