വേലൂർ: മഹാകവിയും ഭാഷാപണ്ഡിതനും ഇൻഡോളജിസ്റ്റും മിഷനറിയുമായ അർണോസ് പാതിരിയുടെ 290-ാം ചരമവാർഷികത്തിന്റെ ഭാഗമായി വേലൂർ അർണോസ് പാതിരി അക്കാഡമിയിൽ പാതിരിയുടെ കാവ്യലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് പ്രശസ്ത കലാകരന്മാർ തയ്യാറാക്കിയ അർണോസ് കവിതാരാമത്തിന്റെ ഉദ്ഘാടനം കവിയും എഴുത്തുക്കാരനുമായ പി.എൻ. ഗോപീകൃഷ്ണൻ നിർവഹിച്ചു. ജസ്വീറ്റ് വൈസ് പ്രൊവിൻഷ്യൽ ഫാ.ജോ മാത്യൂ എസ്.ജെ. അർണോസ് പ്രതിമ അനാച്ഛാദനം ചെയ്തു. തുടർന്ന് നടന്ന അനുസ്മരണ പൊതുയോഗത്തിൽ ടെൽ്ക് ചെയർമാനും മുൻ എം.എൽ.എയുമായ അഡ്വ.പി.സി. ജോസഫ് അർണോസ് അനുസ്മരണ പ്രഭാഷണം നടത്തി. വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി കലാകരന്മാരെ മൊമെന്റൊ നൽകി ആദരിച്ചു. വേലൂർ ഫോറോന പള്ളി വികാരി റവ.ഫാ. ഡേവിസ് ചെറയത്ത്, മാതൃഭൂമി സീനിയർ റിപോർട്ടർ വി.മുരളി ജോൺ കള്ളിയത്ത് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സമദർശന വേദി പ്രസിഡന്റ് അഡ്വ.സി.കെ കുഞ്ഞിപ്പൊറിഞ്ചു സ്വാഗതവും എസ്.ജെ. ഫാ.ഡോ സണ്ണി ജോസ് നന്ദിയും പറഞ്ഞു.