 
ചേർപ്പ്: പെരുമ്പിള്ളിശ്ശേരി സിവിൽ സ്റ്റേഷന് പരിസരത്തായി ചുറ്റുവട്ടം ആഴ്ച നാട്ടുചന്തയ്ക്ക് തുടക്കം. ചേർപ്പ് ചുറ്റുവട്ടം ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് നാട്ടുചന്ത പ്രവർത്തനം ആരംഭിച്ചത്. ചേർപ്പിലും പരിസരപ്രദേശങ്ങളിലും ഉള്ളവരുടെ കർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിൽപ്പന നടത്താനായി ആരംഭിച്ച നാട്ടു ചന്ത ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു.
പ്രിൻസൺ അവിണിശേരി അദ്ധ്യക്ഷനായി. സി.സി. മുകുന്ദൻ എം.എൽ.എ നാട്ടുചന്തയിലെ വിത്ത് ബാങ്കിലെ ആദ്യ സൗജന്യ വിതരണം നടത്തി. ചേർപ്പ് ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, പഞ്ചായത്ത് അംഗങ്ങളായ ശ്രുതി ശ്രീശങ്കർ, ധന്യ സുനിൽ, കെ.എം. രാമദാസ്, കെ.കെ. മോഹനൻ, എം.എസ്. അലക്‌സി എന്നിവർ പ്രസംഗിച്ചു.