village-janakeeya-

കയ്പമംഗലം: സംസ്ഥാനത്ത് വില്ലേജ് ഓഫീസുകളിൽ ജനകീയ സമിതി നിലവിൽ വരുന്നതിന്റെ ഭാഗമായി സമിതിയുടെ കയ്പമംഗലം മണ്ഡലം തല ഉദ്ഘാടനം പെരിഞ്ഞനം വില്ലേജ് ഓഫീസിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അദ്ധ്യക്ഷയായി. ഡെപ്യൂട്ടി തഹസിൽദാർ കെ. അജിത, ഹേമലത രാജു കുട്ടൻ, ഷീല ടീച്ചർ, എൻ.കെ അബ്ദുൽ നാസർ, സുജിത സതീഷ്, സന്ധ്യ സുനിൽ, ഉണ്ണിക്കൃഷ്ണൻ, എം.പി.ബൈജു എന്നിവർ സംസാരിച്ചു.