 
മണ്ണുത്തി: കലാലയ രാഷ്ട്രീയത്തിൽ നിസ്വാർത്ഥ പ്രവർത്തനങ്ങളാണ് എ.ഐ.എസ്.എഫിന്റെതെന്നും ആ രീതികളാണ് വിദ്യാർത്ഥികളെ പ്രസ്ഥാനത്തിലേയ്ക്ക് ആകൃഷ്ടരാക്കുന്നതെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് പറഞ്ഞു. എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുയോഗം മണ്ണുത്തിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകം മുഴുവൻ ചർച്ച ചെയ്യുന്ന ഇപ്പോഴത്തെ യുദ്ധം മാനവികതയ്ക്ക് എതിരാണെന്നും എത്രയും പെട്ടെന്ന് യുദ്ധം നിറുത്തി സമാധാനത്തിന്റെ പാതയിലേയ്ക്ക് ഇരുരാജ്യങ്ങളും നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് ഒരു വര പ്രതിഷേധം പരിപാടിയും ജില്ലാ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് വി.എൻ. അനീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ചിന്നു ചന്ദ്രൻ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ജില്ലാ സെക്രട്ടറി എൻ.കെ. സനൽകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.ആർ. രാധാകൃഷ്ണൻ, എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് പി.ഡി. റെജി, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി പി.എസ.് അഖിൽ എന്നിവർ സംസാരിച്ചു. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം റവന്യുമന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.